Book Name in English : Oru Kumarakamkarante Kuruthamketta ikhithangal
സ്വയം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി കാണാന്‍ സാധിക്കുക എന്നത് ചില്ലറക്കാര്യമല്ല. അങ്ങനെ കരുതുന്നവര്‍ക്ക് മനസ്സില്‍ തോന്നുന്നത് മുഴുവന്‍ മറയില്ലാതെ പറയാം. വാക്കുകളില്‍ കുസൃതിയുള്ളതുകൊണ്ട് ആരെപ്പറ്റി പറയുന്നോ അവര്‍ക്കുപോലും രസം തോന്നും. സിനിമയില്‍ ശ്രീനിവാസനും സാഹിത്യത്തില്‍ വി.കെ.എന്നും അത് പ്രയോഗിച്ച് വിജയിപ്പിച്ചവരാണ്. ജയന്ത് കാമിച്ചേരിലിന്റെ കുരുത്തംകെട്ട കുറിപ്പുകള്‍ വായിച്ചപ്പോള്‍ ചെറിയൊരു അസൂയപോലും തോന്നിപ്പോയി. പറഞ്ഞിട്ടു കാര്യമില്ല. ഇങ്ങനെ വെളിച്ചപ്പെടാന്‍ അസാമാന്യധൈര്യം വേണം. ആകാശത്തിനു താഴെയും മുകളിലുമുള്ള എന്തും ജയന്തിന് വിഷയമാണ്. ചരിത്രവും രാഷ്ട്രീയവും ഗാന്ധിയും നാരായണഗുരുവും മുതല്‍ തോപ്പില്‍ കൃഷ്ണപിള്ളയുടെ നാടക ഡയലോഗുകള്‍ വരെ വിചാരിക്കാത്ത നേരത്ത് കടന്നുവരും. കറകളഞ്ഞ നര്‍മ്മമാണ് ജയന്തിന്റെ ആയുധം. വായനക്കാരെ ഒപ്പം കൂട്ടിയുള്ള ഈ കുമരകംകാരന്റെ യാത്ര മനസ്സുണര്‍ത്തുന്ന അനുഭവം തന്നെയാണ്.
-സത്യന്‍ അന്തിക്കാട്
കടലായ കടലെല്ലാം നീന്തി അമേരിക്കയിലെത്താന്‍ കെല്‍പ്പുള്ളവരാണ്
കുമരകംകാര്‍. തുഴച്ചിലിന്റെ ആ കൈക്കരുത്ത് എഴുത്തിലുള്ള ജയന്ത്
കാമിച്ചേരിയെ വായിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ കുമരകംകാരനെ
കാണാം. ഒരു കുപ്പി അന്തിക്കള്ളിന്റെ ഇച്ചിരി മൂച്ചും രസവും വാക്കുകളില്‍ തൊട്ട ഈ എഴുത്ത് മറ്റൊരു കോട്ടയംകാരനായ എന്നെ സന്തോഷിപ്പിക്കുന്നു.
-ഉണ്ണി ആര്‍.
ജീവിതാനുഭവങ്ങളെ പഴിക്കുകയല്ല, അതിനെ ആസ്വദിക്കുകയാണ്
ജീവിക്കാനുള്ള ഹരം എന്നു മനസ്സിലാക്കിത്തരുന്ന എഴുത്ത്.
അതിനാല്‍ ഇത് കയ്പുനീരല്ല, അസ്സല്‍ അന്തിക്കള്ളാണ്!
അവതാരിക: പ്രേമ ജയകുമാര്‍Write a review on this book!. Write Your Review about ഒരു കുമരകംകാരൻ്റെ കുരുത്തംകെട്ട ലിഖിതങ്ങൾ Other InformationThis book has been viewed by users 404 times