Book Name in English : Oru Nishpaksha Madhyamapravarthakante Maranamozhikal
മാധ്യമപ്രവർത്തകരുടെ അപഹരിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ചും അടിയറവെക്കുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ചും അടുത്തറിവുള്ള നാരായണൻ പ്രസക്തമായ സംഭവങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന ആഖ്യാനങ്ങൾ മാധ്യമലോകവും പൊതുസമൂഹവും ജാഗ്രതയോടെ വായിക്കേണ്ടതാണ്. അറിയിപ്പുകൾ മുന്നറിയിപ്പുകളായി മാറുന്ന സന്ദർഭങ്ങൾ ശ്രദ്ധിക്കാതെപോകുന്നത് അപകടത്തിനു കാരണമാകും. മാധ്യമസ്വാതന്ത്യ്രത്തിന് ആധാര മായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഭരണഘടനയുടെ മാറ്റാൻ കഴിയാത്ത ബേസിക് സ്ട്രക്‌ചറിൻ്റെ ഭാഗമായി പ്രതിഷ്ഠിതമായിട്ടും പത്രസ്വാതന്ത്യ്രത്തിൻറെ അംഗീകരിക്കപ്പെട്ട ആഗോളസൂചികയിൽ ഇന്ത്യയുടെ സ്ഥാനം പ്രതിവർഷം അധോഗതിയിലാകുന്നത് നാരായണൻ ചൂണ്ടിക്കാട്ടുന്ന നിരവധി സംഭവങ്ങൾ നിമിത്തമാണ്.
-ഡോ. സെബാസ്റ്റ്യൻ പോൾWrite a review on this book!. Write Your Review about ഒരു നിഷ്പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ Other InformationThis book has been viewed by users 13 times