Book Name in English : Oru Sadhakante Sancharam
ഈ സാധകന്‍ സഞ്ചാരിയാണ്, തീര്‍ത്ഥാടകനാണ്; അതിനാല്‍ ഗ്രന്ഥം ഒരു സഞ്ചാരകഥയാണ്. സാധകന്റെ സഞ്ചാരമായതിനാല്‍ അദ്ധ്യാത്മമാര്‍ഗ്ഗ സഞ്ചരണവുമാണ്. കാഥികന്‍ ഒരു ക്രിസ്തുഭക്തനാകുന്നു. ഈ ക്രൈസ്തവഗ്ര ന്ഥം എങ്ങനെ ഒരു ഹിന്ദു സന്ന്യാസി വിവര്‍ത്തനം ചെയ്യാനിടയായി, ഒരു ഹി ന്ദുമതസംഘടനയില്‍നിന്ന് എങ്ങനെ പ്രസിദ്ധപ്പെടുത്തുന്നു എന്ന് ഒരു ചോദ്യം ചിലര്‍ക്കെങ്കിലും തോന്നാം. അതിനു സമുചിതമായ സമാധാനം, ഈ വിശിഷ്ട കൃതി ഒരാവര്‍ത്തി വായിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും, എന്നാണ്. സ്ഥലകാല-വ്യക്തിഭേദമനുസരിച്ച് വഴികള്‍ പലതെങ്കി ലും ഏവരും ചെന്നെത്തുന്ന ലക്ഷ്യം ഒന്നാണെന്നും, പേരു പലതായതുകൊണ്ട് പൊരുള്‍ മാറുന്നില്ലെന്നും, വഴിക്ക് തീര്‍ത്ഥാടകര്‍ക്ക് ഒരേമാതിരി അനുഭവങ്ങ ള്‍ ഉണ്ടാകാമെന്നും അനാദികാലം മുതല്‍ നമ്മുടെ ഈശ്വരപുരുഷന്മാര്‍ പ്രഖ്യാ പിച്ചിട്ടുള്ളതും, അവിച്ഛിന്നം ഭക്തന്മാരുടെ ജീവിതംകൊണ്ടു തെളിയിക്കപ്പെ ട്ടുപോന്നിട്ടുള്ളതും ആകുന്നു.Write a review on this book!. Write Your Review about ഒരു സാധകന്റെ സഞ്ചാരം Other InformationThis book has been viewed by users 786 times