Book Name in English : Ottayadippathayiloode
“സരളമായ ഭാഷയും ഋജുവായ ആഖ്യാനവും ഒറ്റയടിപ്പാതയിലൂടെ എന്ന കൃതിയെ അത്യന്തം പാരായണക്ഷമമാക്കുന്നു. സാധാരണ ജീവിതസന്ദര്‍ഭങ്ങളിലും ദൃശ്യങ്ങളിലും നാം പലപ്പോഴും കാണാതെ പോകുന്ന ആത്മീയ സാംഗത്യത്തിന്റെ പ്രകാശപ്പൊട്ടുകള്‍ ഒപ്പിയെടുത്ത് എഴുത്തുകാരന്‍ കൃതിയുടെ ചെപ്പിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതൊരു ജീവിതകഥയാണ്; ജീവിതത്തോടുള്ള കൃതജ്ഞതാനിർഭരമായ സങ്കീര്‍ത്തനമാണ്. ഒറ്റയടിപ്പാതയിലൂടെയുള്ള സഞ്ചാരം അവിസ്മരണീയമായ വായനാനുഭവവും ആഹ്ലാദവും പകരുമെന്ന് മാത്രമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന് അനുവാചകനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. അപരിചിതമായ ഇന്ദ്രപ്രസ്ഥത്തില്‍ ഇച്ഛാശക്തികൊണ്ട് വേരുപിടിക്കുന്ന ജീവിതവിജയത്തിന്റെ ആഖ്യായികയാണ് ഈ പുസ്തകം.”
കെ ജയകുമാർ, IASWrite a review on this book!. Write Your Review about ഒറ്റയടിപാതയിലൂടെ Other InformationThis book has been viewed by users 672 times