Book Name in English : Ozhukathe Oru Puzha
പ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.
-അജയ് പി. മങ്ങാട്ട്
ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ.
സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍Write a review on this book!. Write Your Review about ഒഴുകാതെ ഒരു പുഴ Other InformationThis book has been viewed by users 6 times