Book Name in English : Ormayude Kavaadam
പ്രസാദാത്മകതയാണു ജീവിതത്തിലെ ഏറ്റവും വലിയ വരം. ഹൃദയലാഘവത്തെക്കാൾ വലിയ ഭാഗ്യമൊന്നും മനുഷ്യർക്കില്ല. ജോബ്സൺ അബ്രഹാം എഴുതിയ ‘ഓർമയുടെ കവാടം’ കടക്കുമ്പോൾ വായിച്ചനുഭവിക്കുന്നത് ഈ ലോകസത്യമാണ്. യാത്ര ചെയ്തു തീർത്ത വഴിയിലേക്കു തിരിഞ്ഞുനോക്കുമ്പോൾ കാലിൽ കുത്തി ക്കയറിയ കല്ലുകളെയും മുള്ളുകളെയും കുറിച്ചല്ല, ജോബ്സൺ എഴുതുന്നത്. മറിച്ച് വഴിയോരത്തു കണ്ട് പൂക്കളെയും വീണു കിട്ടിയ അപ്പൂപ്പൻ താടികളെയും പറന്നുപോയ പക്ഷികൾ കൊഴിച്ചിട്ട കിളിത്തൂവലുകളെയും കുറിച്ചാണ്. അതുകൊണ്ടുതന്നെ “ഓർമ യുടെ കവാടം’ ആഹ്ലാദകരമായി വായിച്ചു തീർക്കാൻ കഴിയുന്ന പുസ്തകമാണ്. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്നവിധം പാരായണക്ഷമം. ലളിതമായ ഓർമകൾ, അതിലേറെ ലളിതമായ ആഖ്യാനം. അതീവഹൃദ്യമായ ഒരു ജീവിതം എന്ന് ആരും പറഞ്ഞുപോകുന്നത സ്വച്ഛസുന്ദരമായ ഒരു പുസ്തകം.Write a review on this book!. Write Your Review about ഓര്‍മയുടെ കവാടം Other InformationThis book has been viewed by users 741 times