Book Name in English : Oormayude Njarambu
‘ഓര്‍മ്മയുടെ ഞരമ്പ്’ അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച കഥ. എന്തൊരു കൈയൊതുക്കം, എന്തൊരു ധ്വനിസാന്ദ്രത! വളരെ ചുരുക്കം വാക്കുകള്‍കൊണ്ട് എത്രയേറെ വ്യഞ്ഞ്‌ജിപ്പിക്കുന്നു!കൃഷ്‌ണഗാഥ’യിലും ‘ഓര്‍മ്മയുടെ ഞരമ്പി’ലും ‘മച്ചകത്തെ തച്ചനി’ലും ദുഃഖത്തിന്റെ നേരിയ അടിയൊഴുക്കുകള്‍ കാണാം. ദുഃഖത്തിന്റെ തീവ്രാനുഭവം ആനന്ദകരമാണ്. കാരണം അത് അവഗാഢമായ ആസ്‌തിക്യത്തെ സൂചിപ്പിക്കുന്നു. അനിഷ്‌ടാശങ്ക അതിനൊരു വിഘ്‌നമായേക്കാം. അങ്ങനെയൊരാശങ്ക ഇല്ലായിരുന്നെങ്കില്‍ ദുഃഖത്തെ നാം സുന്ദരമെന്നു പറയുമായിരുന്നു. ദുഃഖം നമ്മെത്തന്നെ നമുക്ക് സ്‌പഷ്‌ടമായി കാണിച്ചുതരുന്നു. യാതൊന്നും നമ്മെ മറച്ചുകളയാന്‍ അതു സമ്മതിക്കുന്നില്ല. അഗാധമായ ദുഃഖത്തിന് ഒരപാരതയുണ്ട്. ട്രാജഡിയില്‍ ആ അപാരത കാണാം. സ്വാഭാവികമായ ആഗ്രഹത്തെയാണ് കഥാകാരി തന്റെ സൃഷ്‌ടികളിലൂടെ സഫലമാക്കുന്നത്. തര്‍ക്കത്തെയോ തെളിവിനെയോ ആശ്രയിച്ചുളളതല്ല സ്വാനുഭവത്തെ ആശ്രയിച്ചുളളതാണ് ഈ ദുഃഖോപാസന. അസുന്ദരമെങ്കിലും ഈ ദുഃഖോപാസന മനോഹരമാണ്.
Write a review on this book!. Write Your Review about ഓര്‍മ്മയുടെ ഞരമ്പ് Other InformationThis book has been viewed by users 15456 times