Book Name in English : Osho - Pakvatha
എന്തുവിലകൊടുത്തും വാർദ്ധക്യത്തെ ഒഴിവാക്കാൻ ദൃഢനിശ്ചയമെടുത്ത,
യുവത്വത്തിൽ ആകർഷിക്കപ്പെട്ട ഒരു സംസ്ക്കാരത്തിലാണ് നാം ജീവിക്കുന്നത്. വയാഗ്രയുടെയും സൗന്ദര്യവർദ്ധക ശസ് ത്രക്രിയയുടെയും ഇക്കാലത്ത് നാം മറന്നുപോകുന്നതും, എന്നാൽ ജീവിതത്തെ സംബന്ധിക്കുന്നതെല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു ചോദ്യമുയർത്താൻ ഈ പുസ്‌തകം ധൈര്യപ്പെടുന്നു. യുവത്വത്തെയും അതിൻ്റെ എല്ലാവിധ ആഹ്ലാദത്തിമിർപ്പുകളെയും കുഴിമാടത്തോളം പിടിച്ചുനിറുത്തുന്നതിനു പകരം, വാർദ്ധക്യത്തെ സ്വാഭാവികമായി സ്വീകരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? വാർദ്ധക്യത്തിലേക്ക് വളരുന്നതിനുപകരം ഉയർച്ചയിലേക്ക് വളരുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്ന് ഓഷോ ആഴത്തിൽ നമുക്ക് വ്യക്തമാക്കിത്തരുന്നു. മറ്റുള്ളവരോടുള്ള ബന്ധങ്ങളിലും, നമ്മുടെ വ്യക്തിനിയോഗങ്ങളുടെ സഫലീകരണത്തിലും; യഥാർത്ഥ പക്വതയ്ക്കു മാത്രമേ ആനന്ദം പകർന്നുനൽകാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുകയാണ്. ബാല്യത്തില സ്വാർത്ഥകേന്ദ്രീകൃത പ്രപഞ്ചം മുതൽ വാർദ്ധക്യത്തിലെ ജ്ഞാനത്തിൻ്റെയും കാരുണ്യത്തിൻ്റെയും പൂവണിയൽ വരെയുള്ള മനുഷ്യജീവിതത്തിലെ പത്ത് സുപ്രാധാന വളർച്ചാചക്രങ്ങളെയാണ് ഓഷോ ഇതിലൂടെ വരച്ചുകാട്ടുന്നത്.
ആഘോഷത്തിന്റെയും ആഹ്ലാദത്തിൻ്റെയും മനോഭാവത്തോടെ നമ്മുടെ വ്യക്തിഗത നിയോഗത്തിലേക്കും പക്വതയിലേക്കും വളരുക എന്നതാണ് ജീവിതത്തിൻ്റെ ആഴത്തിലുള്ള പൊരുളും ആത്യന്തികമായ ലക്ഷ്യവും...Write a review on this book!. Write Your Review about ഓഷോ - പക്വത Other InformationThis book has been viewed by users 41 times