Book Name in English : Kadalayum Mazhayayum
സാമാന്യമായി നമ്മള്‍ പരിചയിച്ച പ്രണയകവിതകളില്‍
നിന്ന് വേറിട്ടുനില്‍ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ,
മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ
സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും വയ്യ.
ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും
ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം
നാമനുഭവിച്ച ആത്മാവിന്റെ ഉള്‍പ്പിടച്ചില്‍ ഈ കവിതകളും
നമുക്ക് പകര്‍ന്നുതരുന്നു. പ്രണയം എന്നത് ജന്മനാ
അപൂര്‍ണ്ണമായ മനുഷ്യാത്മാവ് അതിന്റെ
മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്. ആ മറുപാതി
വേര്‍പെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം.
ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും
വേര്‍പെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്.
ഏതു താള്‍ എവിടെനിന്നും വായിക്കാവുന്ന
പ്രണയത്തിന്റെ പ്രാര്‍ത്ഥനാപുസ്തകം.
-റഫീക്ക് അഹമ്മദ്Write a review on this book!. Write Your Review about കടലായും മഴയായും Other InformationThis book has been viewed by users 632 times