Book Name in English : Kadalilekulla Savarikkar
ഐറിഷ് നാടകകൃത്തായ ജെ.എം. സിംഗ് ആരന്‍ ദ്വീപുകളിലെ കടല്‍ മക്കളുടെ സാഹസികയാത്രകളെ അരങ്ങിലേക്ക് മനോഹരമായി ആവിഷ്കരിച്ച നാടകമാണ് 1904 ല്‍ എഴുതപ്പെട്ട “റൈഡേഴ്സ് റ്റു ദ സീ”. ഈ നാടകത്തെ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജിലെ ഇംഗ്ളീഷ് വിഭാഗം പ്രൊഫസറായ ഡോക്ടര്‍ ലിമ ആന്‍റണി ലളിതവും സ്വതന്ത്രവുമായി പുനരാഖ്യാനം നടത്തി മലയാളഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകമാണ് “കടലിലേക്കുള്ള സവാരിക്കാര്‍.” ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നത് അവരുടെ പുണ്യമാണ്, ദുരന്തത്തില്‍ ഏകാന്തനായ മനുഷ്യനല്ലാതെ മറ്റാരുമില്ല എന്നതാണ് അവന്‍റെ മഹത്വം. അവന്‍ മരിക്കുന്നു, അപ്പോള്‍ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും ജീവിതത്തിലെ പുണ്യമാണ് അവരുടെ ഏകാന്തതയെ മഹത്തരമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളെയും നിലം പരിശാക്കിയ വലിയ കൊടുങ്കാറ്റിന് ശേഷം, വിലാപവും ഭീതിയുമെല്ലാം നമുക്കാര്‍ക്കും ഗ്രഹിക്കാന്‍ പറ്റാത്ത ഒരു വലിയ ശാന്തതയില്‍ വിലയം പ്രാപിക്കുന്നതുകൊണ്ടാകാം ഇംഗ്ലീഷ് ഭാഷ യിലെ ഏറ്റവും മഹത്തായ ആധുനിക ദുരന്ത നാടകമായി ’കടലിലേയ്ക്കുള്ള സവാരിക്കാര്‍’ നിലകൊള്ളുന്നത്.Write a review on this book!. Write Your Review about കടലിലേയ്ക്കുള്ള സവാരിക്കാര്‍ Other InformationThis book has been viewed by users 675 times