Book Name in English : Kandalkkadu
പ്രകൃതിയും മനുഷ്യനും എപ്പോഴും സമന്വയിക്കപ്പെടേണ്ട ഘടകങ്ങളാണ് പക്ഷെ കെട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളുടെ മറവിലാണ് ഇവ ലംഘിക്കപ്പെടുന്നതും. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉയര്‍ന്നു വരുന്നതും. തറവാടു വിറ്റുമുടിക്കുന്നവരുടെ ദുരയും ലാഭക്കൊതിയുമാണ് പരിസ്ഥിതിവിഷയത്തെ കലുഷിതമാക്കുന്നത്. കോടികള്‍ വാരിക്കൂട്ടുന്ന വ്യക്തികളും ഗ്രൂപ്പുകളും അവര്‍ക്കു താങ്ങായി നില്‍ക്കുന്ന ഭരണ വര്‍ഗ്ഗങ്ങളും അങ്ങനെ വെറുക്കപ്പെട്ടവരായി മാറുന്നു. ഈ അവസ്ഥയില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും സാധിക്കുന്നില്ലെന്ന് കഥാകാരന്‍ ഭംഗ്യന്തരേണ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സമകാല സാമൂഹിക ജീവിതത്തിലെ ഏറ്റവും സജീവവും ശക്തവുമായ വിഷയമാണ് ഒരു കഥാകാരനെന്ന നിലയില്‍ മഹാദേവന്‍ തമ്പി കൈകാര്യം ചെയ്യുന്നത്. കഥകളിലൂടെ മലയാളത്തില്‍ ശക്തമായും നിശിതമായും പരിസ്ഥിതിവിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന സാഹിത്യകാരനാണ് മഹാദേവന്‍ തമ്പി.Write a review on this book!. Write Your Review about കണ്ടല്‍ക്കാട് Other InformationThis book has been viewed by users 2574 times