Book Name in English : Kandukandirikke
യു.കെ. കുമാരൻ
ഓരോ ദുരന്തത്തിന്റെയും അഗ്നിമധ്യത്തിൽച്ചെന്ന് നേരുതിരയുന്ന പത്രപ്രവർത്തകന്റെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന നോവൽ. ദേവദാസ്, ജെയിംസ്, ശ്രീദേവി, ശിവരാമൻ, അസീസ്, ചിത്രലേഖ, ഡെയ്സി, നിർമല, ബെറ്റി… കഥാപാത്രങ്ങൾക്കൊപ്പം പലയിടത്തും ദൈവത്തിന്റെ സാന്നിധ്യവും അനുഭവിക്കാനാകും. യാഥാർഥ്യത്തിന്റെയും ഭാവനയുടെയും അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ശൈലിയിലൂടെ സങ്കീർണങ്ങളായ ജീവിതസമസ്യകളെ ലളിതമായി അവതരിപ്പിക്കുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ, സ്ത്രീപീഡനം, രാഷ്ടീയകൊലപാതകങ്ങൾ, പ്രളയം, ഭീകരവാദം, മതരാഷ്ട്രീയം, പൗരത്വബിൽ, കോവിഡ് 19… അങ്ങനെയങ്ങനെ മലയാളി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഭൗതികവും ആത്മീയവുമായ ഇരുട്ടുകളെല്ലാം കടന്നുവരുന്ന പുതുപുത്തൻകാലത്തിന്റെ രചന.
യു.കെ. കുമാരന്റെ ഏറ്റവും പുതിയ നോവൽWrite a review on this book!. Write Your Review about കണ്ടുകണ്ടിരിക്കെ Other InformationThis book has been viewed by users 1410 times