Book Name in English : Kannaki
ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ ’ചിലപ്പതികാര’ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യരാജാവിനോടു പ്രതികാരം വീട്ടാൻ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ് കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തിൽനിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവൽ പുകൾപെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്; ഒപ്പം മറ്റു പല കഥകളും.Write a review on this book!. Write Your Review about കണ്ണകി Other InformationThis book has been viewed by users 474 times