Book Name in English : Kabandha Nritham
കാലക്കറപുരണ്ടതും കൈവള്ളികൾ ചൊവ്വില്ലാതെ പിരിഞ്ഞുനില്ക്കുന്നതും ഇലാസ്തികതയുടെ നഷ്ടം നികത്താൻ ഓരോ കുടുക്കിക്കെട്ടുവീണതും വിയർപ്പിന്റെയും പാചകപ്പൊടികളുടെയും രൂക്ഷമായ കൂട്ടുഗന്ധം വമിക്കുന്നതുമായ ഒരു പഴയ സ്തനവസ്ത്രത്തിലൂടെ സ്ത്രീജീവിതം ഒരു പൊള്ളിക്കുന്ന അനുഭവമാക്കുന്ന ബ്രെയ്‌സിയർ, എരിഞ്ഞുതീരുന്ന നനഞ്ഞ വിറകുപോലുള്ള ഒരു ശരാശരി അടുക്കളജീവിതത്തെ അവഗണനയും അപമാനവും ദാരിദ്ര്യവും പീഡനവുമെല്ലാം ചേർന്ന് കൊടുംദുരന്തത്തിലേക്ക് തള്ളിവിടുന്ന ഉമ്മ, അർഥവും അഭിമാനവും നഷ്ടപ്പെട്ടുഴലുന്ന ദാരിദ്ര്യത്തിന്റെ തീരാനരകത്തിന് പ്രകൃതിയുടെ അർഥവത്തായ ഇടപെടലിലൂടെ വ്യത്യസ്തമായ മാനം
കൈവരുന്ന മുരിങ്ങ… തുടങ്ങി പോരവകാശികൾ, നഷ്ടപരിഹാരം, പിതൃമോചനം, ഭിക്ഷക്കാരി, കുടിശ്ശിക, ബ്ലാക്ക് ട്രൂത്ത്, ചതിയൻ, എഴുത്തുകാരൻ, സ്വാതന്ത്ര്യം, ഓട്ടിസം, പ്രണയം, ഇൻക്രെഡിബിൾ ഇന്ത്യ എന്നിങ്ങനെ പതിനഞ്ചു കഥകൾ.
ഷെമിയുടെ ആദ്യ കഥാസമാഹാരംWrite a review on this book!. Write Your Review about കബന്ധ നൃത്തം Other InformationThis book has been viewed by users 1010 times