Book Name in English : Kaathal
ഒരു ശരീരത്തില്‍ രണ്ടു മനസ്സുകളായോ മറ്റൊരാള്‍തന്നെയായോ ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന മഹാവ്യഥയുടെ പ്രതിനിധിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സ്വവര്‍ഗ്ഗാനുരാഗിയായ ഭര്‍ത്താവിനോടൊത്ത് വികലമായ സാമൂഹികബോധത്തിന്റെ ഇരയായി ജീവിക്കേണ്ടിവന്ന ഓമന എന്ന കഥാപാത്രമായി ജ്യോതികയും ഉജ്ജ്വലമായ പകര്‍ന്നാട്ടം നടത്തി കേരളത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. കപട സദാചാരബോധവും പുരാതന ജീവിതനിയമങ്ങളും ദുരഭിമാനവുമെല്ലാം അളവുകോലാക്കി സമൂഹം നിര്‍മ്മിക്കുന്ന ഇരുമ്പുകൂട്ടിനകത്ത് അകപ്പെടാതെ സ്വതന്ത്രമായി, സ്വന്തം സ്വത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ഏതൊരാള്‍ക്കും ആവേശംനല്‍കുന്ന, പുതിയ കാലത്തിന്റെ രചന.
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നെഴുതി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ.Write a review on this book!. Write Your Review about കാതല്‍ Other InformationThis book has been viewed by users 9 times