Book Name in English : Kadhikan - V Sambasivante Arangum Jeevithavum
രാഷ്ട്രീയ പ്രസംഗകനായി സാംബശിവൻ ദീർഘകാലം കേരളത്തി ലുടനീളം സഞ്ചരിച്ചു. സ്വന്തം ഗ്രാമത്തിലെ യാഥാസ്ഥിതിക വെല്ലുവിളി കളെ തൃണവൽഗണിച്ചുകൊണ്ട് അദ്ദേഹം മുന്നേറി. ചുവരെഴുത്തും ജാഥ നയിക്കലും പിക്കറ്റിങ്ങും സത്യഗ്രഹവും ഒക്കെ സാംബശിവൻ അനുഷ്‌ഠിച്ചു. അറുപതുകൾ ഒടുങ്ങുമ്പോൾ ഉയർന്ന മിച്ചഭൂമി പിടിച്ചെ ടുക്കലിനായി നടന്ന പ്രക്ഷോഭങ്ങളിൽ അദ്ദേഹം നേതാവായി നിന്നു. താൻ സമ്പാദിച്ച ഒന്നര ഏക്കറിൽ ഏറെവരുന്ന ഭൂമിയിലെ കുടികിട പ്പുകാരായിരുന്ന മൂന്നു കുടുംബങ്ങൾക്ക് മുപ്പതുസെൻ്റിലേറെ ഭൂമി നല്‌കി അദ്ദേഹം മാതൃക കാട്ടി,
കേരളീയസമൂഹത്തിൽ കഥാപ്രസംഗം എന്ന കലയെ ജനകീയവൽക്കരി ക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവൻ. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവൻ എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിൻ്റെ ആവശ്യംതന്നെയില്ല. ഒരു കാല ഘട്ടത്തിൽ ആൾക്കൂട്ടത്തിൻ്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികൻ: വി സാംബശിവൻറെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവൻ്റെ മകൻ ഡോ. വസന്തകുമാർ സാംബശിവൻ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തിൽ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.Write a review on this book!. Write Your Review about കാഥികൻ - വി സാംബശിവന്റെ അരങ്ങും ജീവിതവും Other InformationThis book has been viewed by users 98 times