Book Name in English : Kalaperukkikalum Kalappurakal Niraykunnavarum
ലോകത്തിനുനേരെ ജിജ്ഞാസയോടെ തുറന്നുവച്ച പ്രജ്ഞയിലൂടെ സ്വാംശീകരിച്ച അറിവനുഭവങ്ങളുടെ ആർജ്ജിത മൂലധനമാണ് ഈ കഥകൾ. സഹിഷ്‌ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും സൗന്ദര്യമാണ് നാടിൻ്റെയും മനുഷ്യരുടെയും നന്മ എന്ന തെളിച്ചം വിതറുന്ന കഥകൾ. അങ്ങേയറ്റം പ്രാദേശികവും അതേസമയം അന്തർദേശീയവുമായ സമകാലിക പ്രശ്‌നങ്ങളെ ചർച്ച ചെയ്യുന്ന കഥകൾ. കഥാപാത്രങ്ങളുടെ മിഴിവുകൊണ്ടും സംവാദാത്മകത കൊണ്ടും ശ്രദ്ധേയമായി തീരുന്ന കഥകൾ. പാഠാന്തരാത്മകതയുടെ വിശാലഭൂമികയിൽ ഈ 0 ചെറുകഥകളേയും ചേർത്തുപിടിക്കാം. “പാട്ട് ഒരു ചരിത്രവും ആയുധവുമാ മോളെ, പാട് അപ്പായ്ക്ക് കേൾക്കാനാ.“ മനുഷ്യ കഥകളുടെ സൗന്ദര്യത്തിലും കരുത്തിലും വിശ്വസിക്കുന്ന വിപ്ലവകാരിയെ കഥാകൃത്തിൽ നാം കാണുന്നു.
ഡോ. ദേവി കെ വർമ്മWrite a review on this book!. Write Your Review about കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും Other InformationThis book has been viewed by users 116 times