Book Name in English : Kazhchavattam
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്‍. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്‍. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര്‍, ശങ്കരാടി, രവീന്ദ്രന്‍ മാസ്റ്റര്‍, പത്മരാജന്‍, ഭരതന്‍, ഒടുവില്‍ ഉണ്ണിക്കൃഷണന്‍ എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്‍ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്‍ക്കുന്ന ഒരു ബര്‍ഗ് മാന്‍ ചിത്രം പോലെ. ആത്മ സ്പര്‍ശിയാണ് ഈ കഥനങ്ങള്‍. തന്റെ പ്രതിഭാവിശേഷം ഒരു ചലചിത്ര സംവിധായകന്റേതുമാത്രമല്ല എഴുത്തുകാരന്റേതു കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന അതിമനോഹരമായ കുറിപ്പുകള്‍.Write a review on this book!. Write Your Review about കാഴ്ചവട്ടം Other InformationThis book has been viewed by users 6321 times