Book Name in English : Kavya Mudrakal
ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്‍ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്. ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില്‍ ഭാസ്ക്കരന്റെ തൂലിക വഹിച്ച പങ്ക് നിസ്തുലമാണ്. സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും പ്രസ്തുത രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ശ്രീകുമാരന്‍ തന്പി ഭാസ്ക്കരന്റെ ജീവിതത്തിലൂടെയും കാവ്യജീവിതത്തിലൂടെയും ചലച്ചിത്ര ജീവിതത്തിലൂടെയും നടത്തുന്ന ഒരു തീര്‍ത്ഥാടനമാണ് ഈ പുസ്തകം. Write a review on this book!. Write Your Review about കാവ്യമുദ്രകള്‍ Other InformationThis book has been viewed by users 1627 times