Book Name in English : Kilikkonchal
ഒരുകാലത്ത് നാവില്‍ തത്തിക്കളിച്ചിരുന്ന കുഞ്ഞു കുഞ്ഞു പാട്ടുകള്‍ പ്രായമായപ്പോഴും ഓര്‍ത്തുപാടുന്നത് എനിക്കൊരു രസമായിരുന്നു . ക്രമേണ പേരക്കിടാങ്ങള്‍ക്കു വേണ്ടി ഇത്തരം പാട്ടുകള്‍ ശേഖരിക്കുവാന്‍ കൗതുകം തോന്നി . ഇംഗ്‌ളീഷ് ഭാഷാ പ്രാധാന്യം കൂടുകയും മലയാളം കുഞ്ഞുങ്ങള്‍ക്ക് അന്യമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പാട്ടുകള്‍ ഏറെ പ്രസക്തമാണ് . ഈ പുസ്തകത്തിലെ ഓരോ പാട്ടുകളും തേനൂറുന്ന ഈണങ്ങളില്‍ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ ചൊല്ലികേള്‍പ്പിക്കാവുന്നതാണ് . ഈപാട്ടുകള്‍ ഏതു കൊച്ചുകുഞ്ഞിനും ആസ്വാദ്യമാകുക തന്നെ ചെയ്യും . ഒരു വിദേശയാത്രയ്ക്കിടെ മലയാളം അറിയാത്ത ചില മലയാളി കുടുംബാംങ്കങ്ങളെ പരിചയപ്പെട്ടപ്പോളാണ് ഈ കിളിക്കൊഞ്ചലുകളുടെ പ്രാധാന്യം മനസ്സിലാക്കിയത് - ലക്ഷ്മിദേവി .
പഞ്ചാര കുഞ്ചു -
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണെ , അഞ്ചാമനോമന കുഞ്ചുവാണെ , പഞ്ചാര വിറ്റു നടന്നു കുഞ്ചു , ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു .
പൂച്ച ക്കുഞ്ഞ് –
കൊച്ചുപൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റി , കാച്ചിവെച്ച ചൂടുപാലില്‍ ഓടിച്ചെന്നു നക്കി , കൊച്ചുനാവു പൊള്ളിയപ്പോള്‍ പാവം പൂച്ച കേണു , മ്യാവു, മ്യാവു , മ്യാവു , മ്യാവു………………………
Write a review on this book!. Write Your Review about കിളിക്കൊഞ്ചല്‍ Other InformationThis book has been viewed by users 2132 times