Book Name in English : Kunjikuruviyum Kunjungalum Multi Colour
മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. രോഗങ്ങളാലും ദുരിതങ്ങളാലും വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പോലും അന്യരിലേക്കു ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് അല്ലിമലര്‍ക്കാട്ടിലെ കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുന്നുവെന്നു തോന്നുമ്പോഴും, അതില്‍ വേദനിക്കാതെ, സ്നേഹസാമീപ്യങ്ങളുടെതീരങ്ങളെ, സമൃദ്ധിയുടെ തേന്‍കൂടുകളെ കിനാവുകാണാനും അവിടേക്ക് പറന്നുയര്‍ന്ന്, ആ മധുനുകര്‍ന്ന്, വരുംതലമുറകളുടെ ചുണ്ടുകളിലേക്കത് പകരുവാനും ഈ കുഞ്ഞിക്കുരുവിയുടെ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.Write a review on this book!. Write Your Review about കുഞ്ഞിക്കുരുവിയും കുഞ്ഞുങ്ങളും Other InformationThis book has been viewed by users 64 times