Book Name in English : Kunjunniyum Koottukarum Mattu Novelukalum
എല്ലാ തലമുറയിലെയും കുട്ടികൾക്ക് പ്രിയങ്കരനായ പി. നരേന്ദ്രനാഥ് പറഞ്ഞ കുഞ്ഞിക്കൂനന്റെയും കൊച്ചുനീലാണ്ടന്റെയും വികൃതിരാമന്റെയുമെല്ലാം കഥകൾ എന്നുമെന്നും ഓർക്കപ്പെടുന്നവയാണ്. കുട്ടികളെ ഭാവനാശീലരും ജീവിതാവബോധമുള്ളവരുമാക്കാൻ കരുത്തുള്ള ക്ലാസിക്കുകളാണ് അദ്ദേഹത്തിന്റെ ഓരോ കഥകളും. നരേന്ദ്രനാഥിന്റെ പ്രശസ്തമായ കുഞ്ഞുണ്ണിയും കൂട്ടുകാരും, മുത്തച്ഛന്റെ പിശുക്ക്, പാക്കനാരുടെ മകൻ, പങ്ങനും രാക്ഷസനും, വനവീരന്മാർ, പങ്ങുണ്ണി, ഉണ്ടത്തിരുമേനി എന്നീ ബാലനോവലുകളുടെ സമാഹാരം.Write a review on this book!. Write Your Review about കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും Other InformationThis book has been viewed by users 1892 times