Book Name in English : Kudiyozhippu
ചരിത്രം എക്കാലവും വിജയികളുടെയും ഭൂമിശാസ്ത്രത്തിന്റെയും ഉന്നതരുടെ സോപാനത്തിൻ്റെയും കഥകളാണ്. ഇന്ത്യ ഒരു രാഷ്ട്രമല്ല ഒരു പ്രഹേളിക ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പഴയ ചരിത്രം അതു കാരണം ഒരു ഫിക്ഷൻ്റെ രൂപഭാവനയുള്ളതാണ്.
ഇവിടെ മൃണാളിനി എന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരി കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഇന്ത്യാ വിഭജനം എന്ന രാഷ്ട്രീയ തീരുമാനം സമൂഹ ത്തിൽ പൊതുവെയും വ്യക്തികളിലും കുടുംബങ്ങളിലും വരുത്തിയ സംഘട്ടനങ്ങളുടെയും നന്മയുടെയും തിന്മയുടെയും വൈകാരികമായ ഭാവങ്ങൾ ലളിതവും മനോഹരവുമായ വാക്കുകളുപയോഗിച്ച് മലയാളം വായനക്കാർക്ക് സമ്മാനിക്കുകയാണ്.
ജാതിയും മതവും തലമുറകളുടെ ശൈലി മാറ്റവും ഗൃഹാതുരത്വവും വേദനയും സാന്ത്വനവും എല്ലാം ഉൾപ്പെടുന്ന മൂന്നു തലമുറകളുടെ അ നുഭവങ്ങൾ ഒരു കാലിഡോസ്കോപ്പിലെന്നപോലെ കൂട്ടിയിണക്കിയ കുടിയൊഴിപ്പ് നമ്മെ അത്ഭുതപ്പെടുത്തുന്നു.Write a review on this book!. Write Your Review about കുടിയൊഴിപ്പ് Other InformationThis book has been viewed by users 221 times