Book Name in English : Kudissika
സ്‌നേഹം പണിക്കുറ തീര്‍ന്ന ഒരു ശില്‌പമല്ല. അപൂര്‍ണ്ണതകളിലൂടെ പരിപൂര്‍ത്തിയെ പ്രാപിക്കാനുഴറുന്ന ഒരു വ്യഥിത സരിത്താണ്. ഈ നോവലില്‍ അങ്ങനെയാണ്. ഗോപിക്കുട്ടന്‍ എന്ന നല്ലവനായ കര്‍ഷകന് മൂന്നു പെണ്‍മക്കള്‍ ജനിച്ചത് അയാളെ ജീവിതത്തിന്റെ തീക്കടലുകളിലൂടെ വലിച്ചിഴക്കാന്‍ വേണ്ടിയായിരുന്നില്ല. എന്നാല്‍ നിലനില്‍ക്കുന്ന സമൂഹം കൃഷിഭൂമികളെ ഊഷരമാക്കുന്നതുപോലെ പെണ്ണിന്റെ മനസ്സിലും കനല്‍കോരിയിടുന്നു. കലയെ സ്‌നേഹിച്ച സീനയെ ചതിച്ച് അവരെ വിഷാദത്തിന്റെ നീലനദിയിലേക്കാഴ്‌ത്താന്‍ കോടീശ്വരപുത്രനായ അയല്‍ക്കാരന് എളുപ്പം കഴിഞ്ഞു. കൃഷിയുടെ നാശം കര്‍ഷകനെ സ്വയം ഹത്യയിലേക്കു കൊണ്ടുപോയി. എന്നാല്‍ തോല്‍ക്കാത്ത സ്‌നേഹം ഒടുവില്‍ ഗോപിക്കുട്ടന്റെ മക്കളെയും ഉര്‍വ്വരതയുടെ തീരത്തടുപ്പിച്ചു. ആ കഥ ജീവിത സംഘര്‍ഷങ്ങളുടെ പ്രിയ മുഹൂര്‍ത്തങ്ങളിലൂടെ അനുഗ്രഹീതനായ നോവലിസ്‌റ്റ് പറയുന്നു. കുടിശ്ശിക തീര്‍ത്ത സ്‌നേഹത്തിന്റെ കഥ.
Write a review on this book!. Write Your Review about കുടിശ്ശിക Other InformationThis book has been viewed by users 2844 times