Book Name in English : Kudumbam
അരുണയുടെയും വിജയന്റയും മധ്യേ കിടന്ന് സുന്ദുമോള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെ നേര്‍ത്ത കുറുങ്ങലോടെ ഉറങ്ങുന്നുണ്ട്. അരുണ ഓര്‍ത്തത് സേതുവേട്ടനെക്കുറിച്ചാണ്. എത്ര ഭയങ്കരമായിരിക്കും സേതുവേട്ടന്റ അവസ്ഥ. ഉണ്ണി ജീവിച്ചിരിക്കുന്നില്ലെങ്കില്‍ അതിന്റ കൈക്കുറ്റം സേതുവേട്ടന്റെതാണ്. നന്മയുടെ നിറകുടമായ സേതുവേട്ടന്‍ ഇതെങ്ങനെ താങ്ങുന്നു. സേതുവേട്ടന്‍ മരവിച്ച മുഖം അവള്‍ ഓര്‍ത്തു. ദേവിയേട്‌ത്തിയുടെ സദാ നനഞ്ഞ മിഴികളും. തന്റെ കണക്കുകള്‍ ഏറെക്കുറെ കൃത്യമാണെന്ന് അരുണയ്‌ക്ക് തോന്നി. നാലിന്റ മണി മുഴങ്ങി ഏതാനും മിനിറ്റുകള്‍കൂടി കഴിഞ്ഞപ്പോള്‍ വാതിലില്‍ തട്ട് കേള്‍ക്കായി.... (നോവലില്‍ നിന്ന്...)
ജി. ഉഷയുടെ മനോഹരമായൊരു നോവല്‍Write a review on this book!. Write Your Review about കുടുംബം Other InformationThis book has been viewed by users 1985 times