Book Name in English : Cuticura
പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനുമുന്നിലെ സ്‌ത്രൈണപൂര്‍ണതയിലേക്ക് അവള്‍ സ്വയം വീണ്ടെടുത്തതിന്റെ കഥ. ”ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാന്‍ അനുവദിക്കുക” എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നു. പരിഹാസനോട്ടങ്ങള്‍ക്കും വഷളന്‍ചിരികള്‍ക്കും ആത്മാഭിമാനത്തിന്റെ ഭാഷയില്‍ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്തദിശകളില്‍ പകുക്കപ്പെട്ടവരുടെ പ്രാണന്റെ മുറിവുകളില്‍ അലിവിന്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാന്‍സ്‌വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്‍ക്കുകകൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇതില്‍.Write a review on this book!. Write Your Review about കുട്ടിക്കൂറ Other InformationThis book has been viewed by users 228 times