Book Name in English : Kundaliniyogam Bodhasampoornmaya Jeevitham
യോഗദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വികസിപ്പിച്ചെടുത്ത കുണ്ഡലിനീയോഗം ഇന്ന് ബഹുവിധം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രസ്തുത യോഗശാസ്ത്രം ഏവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സുലളിതം അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം സാധകലോകത്തിന് വലിയ അനുഗ്രഹമാവുന്നു. ആരാധ്യനായ രചയിതാവ് ആചാര്യന്‍ ശ്രീ. സി.പി. ശാന്തിപ്രസാദ് പരിണതപ്രജ്ഞനും അനുഭൂതിസമ്പന്നനുമാണ്. കുണ്ഡലിനീയോഗപാഠങ്ങള്‍ മനസ്സിലാവില്ലെന്ന മുന്‍വിധി
തിരുത്താന്‍ ഈ ഗ്രന്ഥത്തിനു സാധിക്കും. ഓരോ മണിക്കൂറിലും നമുക്കു ലഭിക്കുന്ന ധ്യാനോന്മുഖ എട്ട്
നിമിഷമെന്ന വരദാനം പ്രയോജനപ്പെടുത്താന്‍ ഏവര്‍ക്കും ഉത്സാഹം ഉണരും. പഞ്ചഭൂതം, നാഡീവ്യവസ്ഥ, ചക്രങ്ങള്‍
ഇവയുടെ വ്യാഖ്യാനം വിസ്മയകരമാണ്. -സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ചിത്രീകരണംWrite a review on this book!. Write Your Review about കുണ്ഡലിനീയോഗം ബോധസം പൂര്‍ണ്ണമായ ജീവിതം Other InformationThis book has been viewed by users 764 times