Book Name in English : Kurumbi Kunjata
കുഞ്ഞി കഥകളുടെ ലോകത്തേക്ക് സ്വാഗതം.
നല്ല കഥകൾ എന്നും പ്രിയപ്പെട്ടതാണ് -
കുഞ്ഞുങ്ങളിൽ നല്ല ശീലം വളർത്താനും രസകരമായി പുതിയ കാര്യങ്ങൾ പഠിപ്പിക്കാനും, നമ്മുടെ സംസ്കാരത്തെ പകർന്നു നൽകാനും.. അങ്ങനെ, എണ്ണി തീരാൻ പറ്റാത്ത ഗുണങ്ങൾ കഥക്കുണ്ട്.
കഥയെ മാധ്യമം ആക്കികൊണ്ട് രസകരമായ രീതിയിൽ വായനയേയും ഒപ്പം മലയാളത്തെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കഥകൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്.
ഈ കഥയിൽ ജിജ്ഞാസ നിറഞ്ഞ ഒരു കുഞ്ഞി താറാവിനെയാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സാഹസങ്ങൾ നിറഞ്ഞതാണ് അവളുടെ ഓരോ ദിവസവും. തേൻ കുടിക്കാനുള്ള കുഞ്ഞാറ്റയുടെ ശ്രമങ്ങളും അതിന്റെ പരിണിതഫലങ്ങളും ആണ് ഈ കഥയിൽ ഉൾപ്പെടെടുത്തിയിട്ടുള്ളത്.
കുഞ്ഞുമക്കൾക്ക് വായിച്ച് കൊടുക്കാനും മുതിർന്നകുട്ടികൾക്ക് മലയാളം വായിച്ച് പഠിക്കാനും ഈ കഥാപുസ്തകം ഉപയോഗിക്കാം
Write a review on this book!. Write Your Review about കുറുമ്പി കുഞ്ഞാറ്റ - ഒരു കുഞ്ഞി താറാവിന്റെ കഥ Other InformationThis book has been viewed by users 201 times