Book Name in English : Koonamparayile Mela
മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്‌ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ പാച്ചു മുത്തപ്പനും ജനിച്ചു വളർന്ന വീട്ടിൽ അപരിചിതനെപ്പോലെ കയറിച്ചെല്ലേണ്ടിവന്ന ആനന്ദനും കൂനമ്പാറയിലെ ജൈവീക ചുറ്റുപാടുകളിൽ മനസ്സു ജീർണ്ണിച്ചുപോയ ഡോ. സദാനന്ദനുമൊക്കെ കഥാകാരിയുടെ അനുഭവസാക്ഷ്യങ്ങളായി വായനക്കാരിലേക്കെത്തുന്നു. തീക്ഷ്ണമായ അവതരണശൈലിയിലൂടെ പരുക്കൻ യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി അനുവാചകരിലെത്തിക്കുന്ന പി. വത്സലയുടെ കഥാജീവിതത്തിലെ നിറമാർന്ന മറ്റൊരക്ഷരക്കൂട്ട്.Write a review on this book!. Write Your Review about കൂനമ്പാറയിലെ മേള Other InformationThis book has been viewed by users 41 times