Book Name in English : K G S Oru Paadasala
കെ.ജി. ശങ്കരപ്പിള്ളയുടെ ’പല പോസിലുള്ള’ ഒരുപിടി കവിതകളുടെ വായനയാണ് ഈ പുസ്‌തകം - വാക്കിൻ്റെ അടിത്തട്ടിലേക്കുള്ള കൂപ്പു കുത്തലുകൾ. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്‌തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകളുടെ ’ഈടും ഉറപ്പും’ ഇതിൽ ഡോ. എം. ലീലാവതി, ബി. രാജീവൻ, ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്‌ണൻ തുടങ്ങി വ്യത്യസ്‌ത തലമുറകളിലെ കാവ്യാ സ്വാദകർ തിട്ടപ്പെടുത്തുന്നു - “ഏത് പുതുമൊഴിയേക്കാളും പുതിയ മൊഴി,“ “ചരിത്രത്തിൻ്റെ അകവിസ്‌തൃതികളുടെ അടയാളപ്പെടുത്തൽ.“ “മാനവികമായ കാവ്യസംസ്‌കാരത്തിൻ്റെ നിർമിതി“ എന്നുമെല്ലാം തീർച്ചപ്പെടുത്തുന്നു. ബൗദ്ധികവ്യായാമത്തിൻ്റെ ’പിഞ്ഞിയ ബയോഡാറ്റ’യല്ല ’നാം നമ്മിലാഴത്തിലറിയുന്ന നമ്മെ’ എന്ന വായനാനുഭവമാണ് ഈ ഒറ്റക്കവിതാപഠനങ്ങൾ.Write a review on this book!. Write Your Review about കെ ജി എസ് ഒരു പാഠശാല Other InformationThis book has been viewed by users 5 times