Book Name in English : Kettidangal
ഗൃഹനിർമ്മാണാർഹമായ സ്ഥലനിർണ്ണയം, വിവിധ തരം ഭൂമികളുടെ ലക്ഷണം, ഭൂമിയുടെ അഭിവൃദ്ധി കാലം, പറമ്പിനെ ഖണ്ഡങ്ങളാക്കി തിരിച്ചു രജ്ജുസു തദോഷങ്ങളെ നീക്കി സ്ഥാനനിർണ്ണയം ചെയ്തു കുറ്റിയടിക്കുന്ന രീതി, അടുക്കള, പൂജാമുറി മുതലായ വയുടെ സ്ഥാനനിർണ്ണയം എന്നിവയും; തറ മുതൽ മേൽപ്പുര കൂടി തച്ചുശാസ്ത്രവിധിയനുസരിച്ച് പണി, ചെയ്യുവാനുള്ള വിധിയും കണക്കുകളും കട്ടിള, വാതിൽ, ഉത്തരം, കഴുക്കോൽ, തൂണുകൾ എന്നിവ യുടെ കണക്കും അലങ്കാരത്തോടുകൂടി പണിയുന്ന രീതിയും അടങ്ങിയ തച്ചുശാസ്ത്രപുസ്തകമാണിത്. മാർക്കണ്ഡേയം, ഭാസ്‌കരീയം, ശില്പിരത്നം മുത ലായ തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ പരിശോധിച്ച് കേരള ത്തിനനുയോജ്യമായ ഗൃഹനിർമ്മാണരീതിയെ പ്രതി പാദിയ്ക്കുന്നതും, യശഃശരീരനായ പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പരിശോധിച്ച് അച്ചടിച്ചതുമായ ഈ പുസ്‌തകം പുതുതായി ഗൃഹം നിർമ്മിയ്ക്കുന്നവർക്കും ശില്‌പിമാർക്കും അത്യന്താ പേക്ഷിതമാണ്. ഇതിൽ ഏഴദ്ധ്യായങ്ങളും ഓരോ ന്നിലും ഭിന്നവൃത്തങ്ങളിലായി ഇരുപതു മുതൽ അമ്പ തിൽ താഴെ ശ്ലോകങ്ങളും അവയ്ക്ക് ലളിതമായ മല യാളാഖ്യാനവും അടങ്ങിയിരിക്കുന്നു.Write a review on this book!. Write Your Review about കെട്ടിടങ്ങൾ Other InformationThis book has been viewed by users 30 times