Book Name in English : Keralam Innale Innu
പുത്തൻ സാങ്കേതികവിദ്യയുടെ സംക്രമണങ്ങളിലൂടെ ലോകം കടന്നു പോകുമ്പോൾ കേരളവും അതിനൊപ്പം ചുവടുവെക്കുകയാണ്. ഈ യാത്ര തീർച്ചയായും ചുവന്ന പരവതാനിയിലൂടെയുള്ള സുഖപ്രദമായ ഒന്ന് മാത്രമാവില്ല. ഇന്ത്യയെ ചുഴ്ന്നു നിൽക നിൽക്കുന്ന മത രാഷ്ട്രീയ ത്തിന്റെയും ഫാസിസ്റ്റ് അധികാര പ്രവണതകളുടെയും നടുവിലൂടെ വേണം നമുക്ക് മുന്നേറാനെന്ന് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന പുസ്‌തകത്തിലെ ലേഖനങ്ങളിലൂടെ ഗോവിന്ദൻ മാഷ് ഓർമിപ്പി ക്കുന്നു. എണ്ണമറ്റ രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്നാണ് ഏറെ സവിശേഷതകളുള്ള ഇന്നത്തെ കേരളം ഉയർന്നുവന്നത്. അതെ, പോരാട്ടങ്ങൾ പുതിയ തലങ്ങളിൽ നടത്തിക്കൊണ്ടുമാത്രമേ ആധുനികയുഗത്തിൻ്റെ നേട്ടങ്ങൾ മുഴുവൻ ആൾക്കാർക്കും പങ്കു വെക്കപ്പെടുന്ന നാളത്തെ കേരളം രൂപപ്പെടുകയുള്ളൂ എന്നുകൂടി ഗോവിന്ദൻ മാഷിൻ്റെ ലേഖനങ്ങൾ നമ്മോടു പറയുന്നു. വർത്തമാനകാലരാഷ്ട്രീയത്തിൻ്റെ ബഹുമുഖമായ മാനങ്ങളിലേക്ക് ഈ പുസ്‌തകം വിരൽചൂണ്ടുന്നു.Write a review on this book!. Write Your Review about കേരളം ഇന്നലെ ഇന്ന് നാളെ Other InformationThis book has been viewed by users 26 times