Book Name in English : Keralathile Aadivasikal
വേഷംകൊണ്ടും ഭാഷകൊണ്ടും ആചാരാനുഷ്ഠാനങ്ങള്കൊണ്ടും
തനതു സ്വത്വം നിലനിര്ത്തുകയും പാരമ്പര്യ ജീവിതരീതികള്‍ പിന്തുടരുകയും ചെയ്യുന്ന ഗോത്രവിഭാഗങ്ങളാണ് ആദിവാസികള്‍. കേരളത്തിന്റെ
സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഭൂപടത്തില്‍
ആദിവാസികളുടെ വികാസവും പരിണാമവും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍ .
കേരളത്തിലെ പ്രാക്തനഗോത്രവര്ഗക്കാരായ കുറുമ്പര്‍, കാടര്‍,
കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കൊറഗര്‍ എന്നീ വിഭാഗങ്ങളും ഇരുളര്‍, കാണി, കുറിച്യര്‍, മന്നാന്‍, ഊരാളികള്‍, മുതുവാന്‍, മലവേടന്‍, മലയരയന്‍,
പണിയന്‍, മലമ്പണ്ടാരം എന്നിങ്ങനെ കേരളത്തില്‍ ഇന്ന് നിലവിലുള്ള എല്ലാ ആദിവാസി വിഭാഗങ്ങളുടെയും വിശദവിവരങ്ങളും അവരുടെ
ഇന്നത്തെ സ്ഥിതിവിവരക്കണക്കുകളും അടങ്ങുന്ന ആധികാരിക
പുസ്തകം.
ഫോക്ലോര്‍ റിസര്‍ച്ച് വിദ്യാര്‍കള്‍ക്കും കേരളത്തിലെ തനതു
സംസ്കാരത്തിന്റെ ആധാരശിലകള്‍ അറിയാന്‍ താത്പര്യമുള്ളവര്ക്കും
ഒരു അപൂര്‍വ്വ പുസ്തകം.
.
Write a review on this book!. Write Your Review about കേരളത്തിലെ ആദിവാസികള്‍ Other InformationThis book has been viewed by users 2985 times