Book Name in English : Code Game Alfa
ബോംബെ മുംബൈയാകുന്നതിന് വർഷങ്ങൾക്കു മുൻപേ ഏതു പ്രതിസന്ധിയിലും അവർക്കൊരു രക്ഷകനുണ്ടായിരുന്നു. ’ആൽഫ’. അവരുടെ പ്രിയപ്പെട്ട സൂപ്പർഹീറോ പിന്നീടെപ്പോഴോ അമാനുഷിക ശക്തിയുള്ള ഡീവിയൻ്റുകളെ ജനങ്ങൾ വിചിത്ര ജീവികളും രാക്ഷസന്മാരുമായി കണ്ട് വെറുക്കുവാനും ഭയപ്പെടുവാനും തുടങ്ങി. അങ്ങനെ അവരുടെ സംഭാവനകൾ ചരിത്രത്താളുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ആർക്കൊക്കെയോ വേണ്ടി സൂപ്പർഹീറോകളെ തുടച്ചുമാറ്റാൻ അവർ ഒന്നുചേർന്നപ്പോൾ തന്നെ മുംബൈയുടെ തെരുവുകളെ ഭയാനകമായ ഇരുട്ട് കവർന്ന് തുടങ്ങിയിരുന്നു. അന്നുമുതൽ മുംബൈയുടെ ആത്മാവ് ഒരു രക്ഷകനായി കാത്തിരിക്കുകയാണ്.
ഇപ്പോൾ? ആർക്കും വേണ്ടാത്തവനായി. ജീവിക്കാനായി തല്ലു കൊള്ളുന്ന ഒരു ’ലോകതോൽവി’. കള്ളിനും പെണ്ണിനുമായി തല്ലുകൂടി ഇരുട്ടിലെവിടെയോ ഒളിഞ്ഞു ജീവിക്കുന്ന ആൽഫക്ക് ഇനിയൊരു തിരിച്ചു വരവ് സാധ്യമാണോ? ആൽഫയെ പിന്തുടരുന്ന കണ്ണുകൾ ശത്രുവിൻ്റെയോ മിത്രത്തിൻ്റെയോ? മുംബൈ ഇന്നുവരെ അഭിമുഖീകരിക്കാത്ത ഭയാനകമായ നാശത്തിനായി ശത്രുക്കൾ തയ്യാറെടുക്കുമ്പോൾ ’ആൽഫ’ ആരോടൊപ്പമായിരിക്കും? ’ആൽഫ’ നായകനോ പ്രതിനായകനോ?
Write a review on this book!. Write Your Review about കോഡ് നെയിം ആൽഫാ Other InformationThis book has been viewed by users 8 times