Book Name in English : Christhumatha Nirupanam
സനാതനധർമ്മത്തെ ദുർവ്യാഖ്യാനിച്ച് പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ വൈദേശിക മതപൗരോഹിത്യം നടത്തിയ മതാധിനിവേശത്തിനെതിരെ കൂർപ്പിച്ച ധൈഷണിക നിലപാടുകൾ. ഒരു മതമല്ല, കൊളോണിയൽ ശക്തികളുമായിച്ചേർന്നുനിന്ന് മതപരിവർത്തനത്തിനു ശ്രമിച്ച സ്ഥാപനവൽക്കരിക്കപ്പെട്ട മതസംവിധാനമാണ് വിമർശിക്കപ്പെടുന്നത്. അന്നത്തെ ക്രൈസ്തവമിഷനറി സംവിധാനം ഇന്ന് ഒരു പ്രതീകം മാത്രമാണ്. ചട്ടമ്പിസ്വാമികളുടെ കാലത്തേക്കാൾ അപകടകരമായ അവസ്ഥയിലാണ് ഇന്ന് സമൂഹം. മത രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങളോടെ, മാദ്ധ്യമങ്ങളും സാങ്കേതിക വിദ്യകളുടെ സർവസാദ്ധ്യതകളും സാമൂഹമനഃശാസ്ത്രവും വിദഗ്ദമായി ഉപയോഗപ്പെടുത്തി, ഭാരതീയമൂല്യങ്ങളെ നശിപ്പിക്കാനുള്ള ശ്രമം അധിനിവേശ ശക്തികൾ വിദൂരദേശങ്ങളിൽ നിന്ന് മാത്രമല്ല ഹൈന്ദവസമൂഹത്തിനകത്തു നിന്ന് തന്നെ ആരംഭിച്ചിരിക്കുന്നു. മത, സാമൂഹ്യ സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, മേഖലകളിലെ അധിനിവേശത്തിനെതിരെ സ്വാമികൾ ’ക്രിസ്തുമതനിരൂപണ’ത്തിൽ’ വ്യക്തമാക്കിയ സനാതനധർമ്മത്തിൻ്റെ നിലപാട് എന്നത്തെയുംകാൾ ഇന്ന് പ്രസക്തമായിരിക്കുന്നു.Write a review on this book!. Write Your Review about ക്രിസ്തുമത നിരൂപണം Other InformationThis book has been viewed by users 64 times