Book Name in English : Quran Bhasyam
ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ മര്‍ഹൂം സയ്യിദ് അബുല്‍അഅ്ലാ മൌദൂദി അനവദ്യസുന്ദരമായ ശൈലിയില്‍ ഉര്‍ദു ഭാഷയില്‍ രചിച്ച ആറു വാള്യങ്ങളുള്ള ബൃഹദ് ഖുര്‍ആന്‍ വ്യാഖ്യാനമായ ’തഫ്ഹീമുല്‍ ഖുര്‍ആന്‍’ അദ്ദേഹം തന്നെ സംഗ്രഹിച്ച് ഒറ്റ വാള്യത്തില്‍ തയാറാക്കിയ ’തര്‍ജുമയെ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ’ഖുര്‍ആന്‍ ഭാഷ്യം.’ വീക്ഷണതലത്തില്‍ മൌദൂദി സാഹിബുമായി വിയോജിപ്പുള്ള പണ്ഡിതന്മാര്‍ പോലും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയുടെയും വ്യാഖ്യാനത്തിന്റെയും വൈജ്ഞാനിക മൂല്യവും ആധികാരികതയും ആദരവോടെ അംഗീകരിക്കുന്ന്ു. 1988-ല്‍ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച ’ഖുര്‍ആന്‍ ഭാഷ്യ’ത്തിന്റെ നിരവധി പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. സാധാരണക്കാരുടെ ഖുര്‍ആന്‍ പഠനത്തിന് കൂടുതല്‍ ഉപകാരപ്രദമാകുക എന്ന ലക്ഷ്യത്തോടെ ഭാഷ്യത്തിന്റെ ഭാഷയില്‍ സമൂല പരിഷ്കരണം വരുത്തിയിട്ട്ു. മുന്‍ പതിപ്പുകളില്‍ ഉായിരുന്ന, സാമാന്യ ഭാഷയില്‍ സുപരിചിതമല്ലാത്ത പദപ്രയോഗങ്ങളും സങ്കീര്‍ണമായ വാചകഘടനകളും ഇതില്‍, കഴിയുന്നത്ര നാടന്‍പദങ്ങളും ലളിത ഘടനയുമാക്കി മാറ്റിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ ദര്‍ശനങ്ങളും നിയമനിര്‍ദേശങ്ങളും അക്ഷരജ്ഞാനമുള്ള ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്നവിധം ലളിതമായും സ്പഷ്ടമായും അവതരിപ്പിക്കുന്ന ഖുര്‍ആന്‍ പരിഭാഷയാണിതെന്ന കാര്യം നിസ്സംശയമാകുന്നു.Write a review on this book!. Write Your Review about ഖുറാന്‍ ഭാഷ്യം Other InformationThis book has been viewed by users 1934 times