Book Name in English : Gandhi Vadham C Ravichandranu M N Kaarasheriyude Marupadi
നവനാസ്‌തികൻ സി രവിചന്ദ്രൻ ഗാന്ധിവധത്തെപ്പറ്റി നടത്തിയ പ്രഭാഷണം (വെടിയേറ്റ വന്മരം) വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഗാന്ധിവിരുദ്ധവും സംഘപരിവാർ അനുകൂലവും എന്ന് പ്രഭാഷണം പല ഭാഗത്തുനിന്നും ആക്ഷേപിക്കപ്പെട്ടു. ആ പ്രസംഗത്തെക്കുറിച്ച് അയർലൻഡിൻ്റെ തലസ്ഥാനമായ ഡബ്ലിനിൽവെച്ച് കാരശ്ശേരിയോട് അവിടത്തെ സാംസ്‌കാരിക പ്രവർത്തകൻ ഡബ്ലിൻ ബിനു വിശദമായി സംസാരിച്ചു. പ്രസംഗത്തിൽ എവിടെയാണ് ചരിത്രവസ്‌തുതകൾ മറച്ചുവെച്ചത്, എവിടെയാണ് ദുർവ്യാഖ്യാനം വരുന്നത്, എങ്ങനെയാണ് കാഴ്‌ചപ്പാട് പിഴച്ചത് തുടങ്ങിയ സംഗതികൾ കാരശ്ശേരി തുറന്നുകാട്ടി. സുദീർഘമായ ആ സംഭാഷണത്തിൻ്റെ പുസ്‌തകരൂപമാണിത്. ഇന്ത്യൻ ജനാധിപത്യം ഫാസിസ്റ്റുകളിൽ നിന്ന് വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ ഗാന്ധിവധം ചർച്ചാപ്രമേയം ആക്കുന്ന ഈ ഗ്രന്ഥം വളരെ പ്രസക്തമാണ്.Write a review on this book!. Write Your Review about ഗാന്ധി വധം സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി Other InformationThis book has been viewed by users 80 times