Book Name in English : Chattambishasthram
ഡി സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവ ർണ ജൂബിലി നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നോവലാണ് കിങ് ജോൺസ് രചിച്ച ’ചട്ടമ്പിശാസ്ത്രം’. പിന്റോ ഗീവർഗീസ് എന്ന ചിത്രകാരൻകൂടിയായ എഴുത്തുകാരൻ എഴുതിയ ’ഉഗ്രനരസിംഹം എന്ന ഉരു’ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് അതിന്റെ രചയിതാവിന്റെയും കുടുംബത്തിന്റെയും ജീവിതപശ്ചാത്തലം വിശകലനം ചെയ്യുന്ന രൂപത്തിലാണ് നോ വലിന്റെ ഘടന. ’ഉഗ്രനരസിംഹം എന്ന ഉരു’ എന്ന നോവലിലൂടെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും നോവൽ വിശകലന വിധേയമാക്കുന്നു. ചരിത്രവും ചരിത്ര കഥാപാത്രങ്ങളും ഭൂപ്രദേശങ്ങളും മാസ്മരിക ഭാവനാഖ്യാനം കലർത്തി എഴുത്തിനെത്തന്നെ, നോവലിനെത്തന്നെ വിശകലനവിധേയമാക്കുന്ന ഒരു എഴുത്തുരീതിയിലൂടെ ’ചട്ടമ്പിശാസ്ത്രം’ എന്ന നോവൽ മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു രൂപമാതൃക സൃഷ്ടി ക്കുന്നു. പട്ടാണി അസീസും പിന്റോ ഗീവർഗീസും കിങ് ജോൺസും തമ്മിലുള്ള പകർന്നാട്ടങ്ങളിലൂടെ നോവലെന്ന ആഖ്യാനകലയ്ക്ക് വേറിട്ടൊരു മുഖം നൽകാൻ കഴിയുന്നു.Write a review on this book!. Write Your Review about ചട്ടമ്പിശാസ്ത്രം Other InformationThis book has been viewed by users 2210 times