Book Name in English : Charithrabhaarathaththile Bandhavam
ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിര്‍ത്തികളായ ‘ഇന്ത്യനുപഭൂവി’ലെ ചരിത്രം, സാമ്പത്തികം, സംസ്‌കാരം, തത്ത്വശാസ്‌ത്രം, രാഷ്‌ട്രീയം, സാമൂഹികം, തുടങ്ങി വിവിധ വിഷയങ്ങളിലൂടെയുള്ള വി.കെ.എന്‍. സഞ്ചാരം. ഇന്ദ്രപ്രസ്‌ഥത്തിലെ സമകാലിക വ്യവഹാരക്രിയകളെ നിശിതമായ അപഗ്രഥനങ്ങള്‍ക്കും വിധേയമാക്കുന്നു. വാക്കുകളുടെ സമര്‍ത്ഥമായ പ്രയോഗവും വിന്യാസവും കൊണ്ട് അത്ഭുതകരമായ അര്‍ത്ഥങ്ങള്‍ സൃഷ്‌ടിക്കുന്ന മാന്ത്രികധ്വനിയുള്ള ഭാഷ. ജീവിതത്തിന്റെ പരിഹാസ്യതയും ശൂന്യതയും സൃഷ്‌ടിക്കുന്നിടങ്ങളില്‍ ഉന്നതാവബോധത്തിന്റെ ‘കോമാളികാരിക്കേച്ചറുകള്‍.’ ‘അശോകാപാര്‍ക്കുമുതല്‍ ഹര്‍ഷബാഷ്‌പംവരെ’യുള്ള ചിത്രഭാരത്തിലെ ബാന്ധവം.
Write a review on this book!. Write Your Review about ചരിത്രഭാരതത്തിലെ ബാന്ധവം Other InformationThis book has been viewed by users 1580 times