Book Name in English : Chidakashageetha
മറ്റെല്ലാ ശാസ്ത്രങ്ങളും അവസാനിക്കുന്നിടത്ത് നിന്നാണ് ജ്യോതിഷം തുടങ്ങുന്നത്. കഴിഞ്ഞ ജന്മം, ഈ ജന്മം, അടുത്ത ജന്മം, നല്ല പ്രവൃത്തികൾ,
അനുകൂല സമയം തുടങ്ങിയവയെപ്പറ്റി ചിന്തിക്കുന്നതിനും മനുഷ്യന്റെ പരാജയകാരണങ്ങൾ കണ്ടുപിടിച്ച് അവയ്ക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന തിനും
ഈ ശാസ്ത്രത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജീവിതസുഖത്തിന്റെ എല്ലാ അംശങ്ങളെയും ജ്യോതിഷം പ്രകാശിപ്പിക്കുന്നു. സൗരമണ്ഡലത്തിലെ ഗതിവിഗതികളെ
കണ്ടുപിടിച്ച് അവയുടെ നിയമങ്ങളെ വിശകലനം ചെയ്തു ഭാവിഫലങ്ങൾ അറിഞ്ഞ് നല്ല മനുഷ്യരെയും മനുഷ്യസമുദായത്തെയും വാർത്തെടുക്കുക എന്ന അത്യന്തം
ഉപയോഗപ്രദമായ ശാസ്ത്രമാണ് ഭാരതീയ ജ്യോതിഷം, പഞ്ചഭൂതങ്ങളായ ഭൂമി, ആകാശം, വായു, ജലം, അഗ്നി മുതലായ വയാൽ ഉണ്ടാക്കപ്പെട്ട മനുഷ്യശരീരത്തിൽ
ആകാശത്തിലെ ഗ്രഹനക്ഷത്രാ ദികളുടെ അതിസൂക്ഷ്മമര്യപത്തിലുള്ള കണങ്ങളും അടങ്ങിയിട്ടുണ്ട്. മനുഷ്യശരീര ത്തിൽ മാത്രമല്ല ഈ പ്രപഞ്ചത്തിലെ സകല
വസ്‌തുക്കളിലും ഈ ശക്ത്യംശ ങ്ങൾ അടങ്ങിയിരിക്കുന്നു. ഈ സൂക്ഷ്‌മകണങ്ങൾ അനുനിമിഷം ഗ്രഹനക്ഷത്രാദി കളുടെ ആകർഷണ വികർഷണ വിസ്ഫോടനാദികൾക്ക്
വശംവദരായി നമ്മിൽ നിലനിൽക്കുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രാബല്യമുള്ള കാലങ്ങളിൽ ഈ സൂക്ഷ്മകണങ്ങൾക്ക് പ്രാമുഖ്യമുണ്ടാവുകയും അവ നമ്മെ നിയന്ത്രിക്കുവാ നുള്ള
ശക്തി നേടുകയും ചെയ്യുന്നു. ഓരോ ഗ്രഹത്തിനും അനുയോജ്യമായതും സ്വഭാവനാനുസൃതവുമായ കാര്യങ്ങൾ നടക്കുന്നു. ഈ പ്രവൃത്തികളുടെ വിശകലനവും അവയുടെ
പ്രവചനവുമാണ് ജ്യോതിഷം.
Write a review on this book!. Write Your Review about ചിദാകാശഗീത Other InformationThis book has been viewed by users 12 times