Book Name in English : Chithananthalahary
ഒരു തട്ടോ തടവലോ ഇല്ലാതെ ഇത്ര ആസ്വാദ്യപൂർണ്ണ മായി സ്രഗ്ദ്ധരാവൃത്തത്തിൽ ഇങ്ങനെ കവിതകൾ
ഴുതൂവാൻ കഴിവുള്ളവർ ഇന്നധികം പേരില്ല. സംസ്കൃത വൃത്തങ്ങൾക്ക് നിയതമായ വ്യവസ്ഥകളും ചിട്ടകളും നിഷ്ഠകളുമൊക്കെയുണ്ട്.
അവയൊക്കെ പാലിയ്ക്കു മ്പോഴാണ് ആ വൃത്തങ്ങളിലെഴുതുന്ന കവിതകൾക്ക് ബാഹ്യമായ സൗന്ദര്യത്തിനപ്പുറത്ത് ആന്തരികമായ
ഒരു സൌഷ്ഠവം വന്നുചേരുന്നത്. വെദിരമനയുടെ കാവ്യ നൈപുണിയിൽ ഇതുരണ്ടും മനോഹരമായി ഒത്തുചേരു ന്നത് നാമിവിടെക്കാണുന്നു.
ഇന്നത്തെ കവിതാലോക ത്തിന് ഒരു പുതിയ അനുഭവമായിത്തീരുന്ന വിധത്തിൽ, തനിയ്ക്കു ചിരപരിചിതമായ ശൈലിയിൽ ഒരു സന്ദേഹവും
കൂടാതെ ആത്മഭാവങ്ങൾ അവതരിപ്പിയ്ക്കുന്ന തിൽ നിശ്ചയമായും കൃതഹസ്‌തനായിത്തീരുവാൻ ഈ കവിയ്ക്കു കഴിഞ്ഞിരിയ്ക്കുന്നു. പഴയ
അളവുകോലു കൾ കൊണ്ടളക്കുമ്പോൾ പറയാറുള്ള പദസ്വാധീനം കല്പനാവൈഭവം അലങ്കാരപ്രയോഗചാതുരി തുടങ്ങിയ കാവ്യമാനദണ്ഡങ്ങളെല്ലാം
അതിൻ്റെ എല്ലാ മികവുക ളോടും തികവുകളോടും ഇവിടെ പ്രശംസനീയമാം വിധം ശ്രദ്ധിച്ചവതരിപ്പിച്ചിരിയ്ക്കുന്നു. അതിനെല്ലാം ഇട വന്നിട്ടുള്ളത്
അമ്മയുടെ മഹാകാരുണ്യം എന്നുറച്ചു വിശ്വസിച്ചുകൊണ്ട് തൻ്റെ പോരായ്‌മകളും തെറ്റുകുറ്റ ങ്ങളും പൊറുത്ത് തിന്മകളെല്ലാം വെടിഞ്ഞ് നന്മയുടെ
വെളിച്ചത്തിലേയ്ക്ക് തന്നെ നയിക്കേണമേ എന്നർത്ഥി യ്ക്കുന്ന അവസാനഭാഗം എത്ര ഹൃദ്രമമായിരിയ്ക്കുന്നുWrite a review on this book!. Write Your Review about ചിദാനന്ദലഹരി Other InformationThis book has been viewed by users 27 times