Book Name in English : Chila Thalathirinja Pranaya Saakshyangal
ആ ഇടം വിടും മുൻപ് ഒരു പകൽ, അയാൾ
ഒരിക്കൽ കൂടി കടല് കാണാൻ പോയി.
തിരികെയുള്ള വരവിൽ അവൾക്ക് വേണ്ടി
ഇങ്ങനെ കുറച്ച് വരികൾ മണലിൽ മറന്ന് വച്ചു.
’കാവ്യാത്മകമായാലിംഗനം ചെയ്ത്
കടന്നുപോകുന്ന മേഘങ്ങളാവാതെ,
തമ്മിൽ കലഹിച്ച് ഒരേ തീരം
തേടും പിരിയാ-തിരകളാവാം’
അതേ വൈകുന്നേരം അവളതുവഴി വരികയും,
ആ വരികളുമായി പ്രണയത്തിലാവുകയും ചെയ്തു.
ശേഷം ഇങ്ങനെ എഴുതി നിർത്തി.
’ഇനിയുള്ള വരവിലൊടുവിലീ കരയിൽ
മാഞ്ഞുപോകാതിരുപേരുകൾ ചേർക്കാം,
ഒന്നിച്ചൊഴുകാം’
ശ്യാം ശ്രീ കുമാർ & ആതിര രുദ്രൻWrite a review on this book!. Write Your Review about ചില തലതിരിഞ്ഞ പ്രണയ സാക്ഷ്യങ്ങൾ Other InformationThis book has been viewed by users 190 times