Book Name in English : Cheriyile kuttikal stella Maris
ഏലിയാസ് ഖൗറിയുടെ ഏറ്റവും പുതിയ നോവലായ ’ചേരിയിലെ കുട്ടികൾ’ എന്ന കൃതി ആത്മകഥാംശം കലർന്നതാണ്. ആദം ഡാനൗൺ എന്ന പലസ്തീനിയൻ അറബ്‌കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവൽ തുടങ്ങുന്നത്. പലസ്തീൻ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽതന്നെ ഒരു ജൂതകുടുംബത്തിൻ്റെ തണലിൽ വിദ്യാഭ്യാസം തുടരുന്ന ആദമിന് സ്വന്തം പൗരത്വംതന്നെ ദുരൂഹമായ സാഹചര്യത്തിൽ, ജീവിതം സങ്കീർണ്ണമാകുകയാണ്. അറബ് - ജൂതബന്ധങ്ങളെ ആഴത്തിൽ തൊട്ടറിയുന്ന ഈ നോവലിൻ്റെ പശ്ചാത്തലം കാർമൽ പർവ്വതനിരകളുടെ താഴ്വാരത്തിലുള്ള വടക്കൻ ഇസ്രായേലിൻ്റെ പ്രമുഖനഗരമായ ഹായ്ഫയിലാണ്. ഇവിടെ പലസ്‌തീൻ അറബികളും ജൂതന്മാരും സഹവർത്തിത്വത്തോടെ വസിച്ചിരുന്ന ഒരു കാലത്തിൻ്റെയും ഇന്നത്തെ വർത്തമാനകാല സംഘർഷങ്ങളുടെയും കഥ പറയുന്ന ഈ നോവൽ അനാവരണം ചെയ്യപ്പെടുന്നത് സ്റ്റെല്ലാമാരിസ് എന്ന കാർമലൈറ്റ് മൊണാസ്ട്രിയുടെ പശ്ചാത്തലത്തിലാണ്.Write a review on this book!. Write Your Review about ചേരിയിലെ കുട്ടികൾ സ്റ്റെല്ലാമാരിസ് Other InformationThis book has been viewed by users 82 times