Book Name in English : Cherthu Pidicha Akalangal
‘ ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ ജീവിതം തലകുത്തി നടക്കുന്ന ചില അവിശുദ്ധ നിമിഷങ്ങളിലാവണം നല്ല കവിതകളുടെ പിറവി. ഷാജി അമ്പലത്ത് എന്ന യുവകവി എന്റെ പ്രിയങ്ങളുടെ അമരക്കാരനാവുകയാണ്. എനിക്കു നിന്നോട് ഇത്തിരി അസൂയ തോന്നുന്നു. നിന്റെ കവിതകള്‍ക്കും താഴെ ഞാന്‍ ഹൃദയം ചേര്‍ത്തു വയ്ക്കുന്നു.‘ -- പവിത്രന്‍ തീക്കുനി-
മനുഷ്യന്‍ അകറ്റിയ ഹൃദയത്തിന്റെ ദിക്കുകളെ ഈ കവി കവിതയുടെ ഭൂപടത്തില്‍ ചേര്‍ത്ത് വയ്ക്കുന്നു. ചേര്‍ത്തു പിടിച്ച അകലങ്ങള്‍ അത്തരം ഒരു ഭൂപടം കൂടിയാണ്. വെറും മണ്ണില്‍ ചെരിപ്പിടാതെ നടക്കും പോലെ അതിലൂടെ നടക്കാം. വിഷം കലര്‍ന്നിട്ടില്ല. പൂന്പൊടി കൊണ്ടാല്‍ അത്ഭുതപ്പെടുകയും വേണ്ട.--കൂഴൂര്‍ വിത്സന്‍ -Write a review on this book!. Write Your Review about ചേര്‍ത്തുപിടിച്ച അകലങ്ങള്‍ Other InformationThis book has been viewed by users 1536 times