Book Name in English : Janadhipathyavadi Vayichariyuvan
പ്രഭാഷകനും അധ്യാപകനും രാഷ്ട്രീയവിമർശകനുമായ എം. എൻ. കാരശ്ശേരി അടുത്തകാലത്ത് നടത്തിയ ഇടപെടലുകളുടെ രേഖയാണ് ഈ പുസ്‌തകം. സമകാലിക കേരളരാഷ്ട്രീയത്തിലെ ജീർണ്ണതകൾക്കെതിരെ ഉയർത്തി വെച്ച കണ്ണാടി.
ക്രിസ്തുവും ജനാധിപത്യവും ഹരിത രാഷ്ട്രീയത്തിൻ്റെ തിരനോട്ടം സ്ത്രീ എന്ന ’കീഴ്‌ജാത് തുടങ്ങിയ പഠനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ സമാഹാരം.
നക്സൽ വർഗീസിനെ വെടിവെച്ചു കൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരെക്കുറിച്ചുള്ള ലേഖനം നമ്മുടെ നാട്ടിൽ നേരത്തെ ആരംഭിച്ച ജനാധിപത്യധ്യംസനങ്ങളി ലേക്കുള്ള ചൂണ്ടുപലകയാണ്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ ബലിയാടായിത്തീർന്ന ചേകനൂർ മൗലവിയെക്കുറിച്ച് കാരശ്ശേരി രചിച്ച ’ശംബുകൻ’ എന്ന ചെറുകഥ ഈ സമുച്ചയത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. അഗാധമായ ചിന്തയും തെളിമലയാളത്തിലുള്ള പ്രതിപാദനവും വായനക്കാരുടെ രാഷ്ട്രീയബോധത്തെ തൊട്ടുണർത്തുക തന്നെ ചെയ്യും.Write a review on this book!. Write Your Review about ജനാധിപത്യവാദി വായിച്ചറിയുവാൻ Other InformationThis book has been viewed by users 12 times