Book Name in English : Jayopakhyanam
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭാഷയുടെ വ്യതിരിക്തത കൊണ്ടും ജീവിതദർശനത്തിന്റെ ആഴക്കാഴ്ച കൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരത ചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ പാതയിലൂടെ അന്വേഷിച്ചു ചെല്ലുകയാണിവിടെ. ചരിത്രം എങ്ങനെ ചരിത്രമല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാൻ എക്കാലവും അധികാരസ്ഥാനങ്ങൾ ശ്രമിച്ചിരുന്നുവെന്നും പുരാണ കഥാപാത്രങ്ങളെ നിർദ്ധരിക്കുന്നതിലൂടെ ഈ കൃതി ശ്രമിക്കുന്നു. അതാകട്ടെ സത്യസന്ധമായ ചരിത്രമെഴുത്തുകാരുടെ ആന്തര പ്രതിസന്ധിയായി മാറുന്നു. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള പ്രവണത വർധിച്ചുവരുന്ന കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന കൃതി.Write a review on this book!. Write Your Review about ജയോപാഖ്യാനം Other InformationThis book has been viewed by users 143 times