Book Name in English : Jalamkondulla Murivukal
കരിങ്കടൽപോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരി ച്ചൊരിഞ്ഞ മഴയും വടുക്കൾ വീഴ്ത്തിയ ഒരു തുരുത്തിൻ്റെ തീരാ സങ്കടങ്ങളുടെ കഥയാണിത്. ദുർവിധി കയ്‌പുവെള്ളമായും കലക്ക വെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേൽ അതി ജീവനത്തിന്റെ ചങ്ങാടമിറക്കുവാൻ പരിശ്രമിച്ച കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകൻ്റെ വൃത്താന്തങ്ങൾ. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകൾ പ്രാർഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ - ഉടമ മനോഭാവത്തേയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും.Write a review on this book!. Write Your Review about ജലംകൊണ്ടുള്ള മുറിവുകൾ Other InformationThis book has been viewed by users 8 times