Book Name in English : Jathakasaram
ശങ്കരാചാര്യസ്വാമികൾ സർവ്വജ്ഞപീഠം കയറിയപ്പോൾ ജ്യോതിഃശാസ്ത്രത്തെ മാത്രം ഒഴിവാക്കിയതായി പ്രസിദ്ധിയുണ്ട്.
അദ്ദേഹത്തിന്നുപോലും ജ്യോതിഃശാസ്ത്രമഹാസമുദ്രത്തെ തരണം ചെയ്വാൻ കഴിഞ്ഞിട്ടില്ലെന്നാണല്ലൊ ഇതുകൊണ്ടു തെളിയുന്നത്.
അത്രയും വിസ്തൃതവും ഗഹനവും ആണ് ആ ശാസ്ത്രം, അത്ര വളരെ ഗ്രന്ഥങ്ങൾ ആ ശാസ്ത്രത്തിലുണ്ട്. ആ വക ഗ്രന്ഥങ്ങൾ കാലാന്തരംകൊണ്ടു ന
ശിച്ചുപോവുകയാണ് ചെയ്യുന്നത്. അങ്ങിനെ ജ്യോതിഃശാസ്ത്രത്തിന്ന് വന്നുകൊണ്ടിരിയ്ക്കുന്ന നഷ്‌ടത്തിന്ന് പരിഹാരം ചെയ്വാൻ ഏവരും യഥാശക്തി പരിശ്രമിക്കേതാകുന്നു.
ഈ ഉദ്ദേശത്താൽ ഞങ്ങൾ ചെയ്യുന്ന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ജാതകസാരം ഇപ്പോൾ ഇങ്ങനെ പൊതുജനങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുവാൻ സംഗതിയായത്.Write a review on this book!. Write Your Review about ജാതകസാരം Other InformationThis book has been viewed by users 55 times