Book Name in English : Jeeval Bhashayude Pusthakam
ഭാഷയെക്കുറിച്ചു പഠിച്ചും പറഞ്ഞും വിസ്തരിച്ചു പടർന്നുപോകുന്ന ഇരുപത്തൊന്നു പ്രബന്ധങ്ങൾ. ഭാഷാശാസ്ത്രവും വ്യാകരണവും ജീവിതവും കലർന്ന ഭാഷാവിചാരം ഭാവനയുടെ പിൻബലമുള്ള ആലോചനകളായി ഇവിടെ രൂപാന്തരപ്പെടുന്നു. ഭാഷ ചിന്തയുടെയും ഭാവനയുടെയും ഉപാധിയാണെന്നും ഭാഷകൾ സഹോദരങ്ങളാണെന്നും അറിയുന്ന സഞ്ചാരങ്ങൾ. ഭാഷ പ്രാണവായുപോലെ മനുഷ്യനെ പൊതിഞ്ഞുപുണർന്നുനിൽക്കുന്നതും ആനന്ദിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും കാണുന്ന ഒരു ഭാവനാത്മകസമീപനത്തോടെ ഭാഷയുടെ അനുഭവതലങ്ങളിലേക്ക് പോകുന്ന കൂസലില്ലാത്ത പോക്കുകൾ. അതിൽ മൌലികതയുണ്ട്; സ്വതന്ത്രതയുണ്ട്; അരാജകമായ രാഷ്ട്രീയവും സൌന്ദര്യവുമുണ്ട്. ഭാഷയെയും ഭാഷാപഠനങ്ങളെയും സുന്ദരമായി അനുഭവിക്കാൻ ഈ ചിന്തകളുടെ സമാഹാരം പ്രേരിപ്പിക്കുന്നു.Write a review on this book!. Write Your Review about ജീവല്‍ ഭാഷയുടെ പുസ്തകം Other InformationThis book has been viewed by users 957 times