Book Name in English : Njanente Murikoodi Paniyichotte
കേരളീയ മനസ്സുകളില്‍ പാടിപ്പതിഞ്ഞ ഒരു ഗാനശകലമാണ് നവാഗതനായ സിദ്ധാര്ത്ഥന് എള്ളരിഞ്ഞി തന്റെ കന്നിക്കഥാ സമാഹാരത്തിന് ശീര്‍ഷകമായ് നല്‍കിയിട്ടുള്ളത്. പ്രപഞ്ചമന്ദിരം പണിഞ്ഞിട്ടും പണിതീരാത്ത ഒന്നാണ്. ഈ മണ്ണില്‍ പലതും പണിഞ്ഞുകൊണ്ടേയിരിക്കുക എന്നത് മനുഷ്യജന്മത്തിന്റെ ഒരു വാസനകൂടിയാണ്. നവാഗതനാണെങ്കിലും കഥാകഥനരീതിയില്‍ തന്റെ വൈദഗ്ധ്യം അനുഭവപ്പെടുത്താന്‍ സിദ്ധാര്ത്ഥന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യാനുഭവങ്ങളുടെ തീവ്രത, ജീവിത ദുഃഖങ്ങളുടെ ആഴവും കാഠിന്യവും, ജീവിത രീതികളുടെ യഥാര്‍ത്ഥ വര്‍ണ്ണന, കൃത്രിമത്വം സ്പര്‍ശിക്കാത്ത ഭാഷ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഈ സമാഹാരത്തിലെ നാല് കഥകളേയും നമ്മുടെ നെഞ്ചോടടുപ്പിക്കുന്നു.Write a review on this book!. Write Your Review about ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ Other InformationThis book has been viewed by users 1168 times